ആധാർ ഇനിയും അപ്ഡേറ്റ് ചെയ്തില്ലേ? വിവരങ്ങള്‍ സൗജന്യമായി പുതുക്കാം

OCTOBER 18, 2024, 8:50 AM

രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയായ ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി. 2024 ഡിസംബർ 14 വരെയാണ് തീയതി നീട്ടിയത്.

ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവർക്കും അപ്ഡേറ്റ് ചെയ്യാം. നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവയിലും ആവശ്യമെങ്കില്‍ മാറ്റം വരുത്താം.

ആധാർ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനായി myaadhaar.uidai.gov.in വഴി ആധാർ നമ്ബർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്തശേഷം രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാം.മൊബൈല്‍ നമ്ബർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയൂ.

vachakam
vachakam
vachakam

5 വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം.

അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തണം.അപ്‌ഡേറ്റുകള്‍ വഴി, കൃത്യവും സുരക്ഷിതവുമായ ഡാറ്റാബേസ് നിലനിർത്താൻ കഴിയും. ഇത് ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.അക്ഷയ ആധാർ കേന്ദ്രങ്ങള്‍ വഴി അപ്‌ഡേറ്റ് ചെയ്യാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam