ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്ഐ മുൻ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി 

OCTOBER 17, 2024, 8:57 PM

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതായി റിപ്പോർട്ട്. 

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്ന്‍റന്‍റ് മാനേജര്‍  ജോലി വാഗ്ദാനം ചെയ്ത് കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയില്‍ നിന്ന് സച്ചിത 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതിയാണ്  ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കര്‍ണാടക സ്വദേശി ചന്ദ്രശേഖര കൂളൂരിന് ഈ പണം താന്‍ കൈമാറിയിട്ടുണ്ടെന്ന് പ്രതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 

vachakam
vachakam
vachakam

മഞ്ചേശ്വരം ബഡൂരിലെ സ്കൂള്‍ അധ്യാപികയും ബല്‍‍ത്തക്കല്ല് സ്വദേശിയുമായ സച്ചിതാ‍ർ റൈ ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam