നടൻ ദർശൻ കൊലപ്പെടുത്തിയ രേണുകാ സ്വാമിക്ക് ആൺ കുഞ്ഞ് പിറന്നു; വികാരഭരിതമായ പ്രതികരണവുമായി പിതാവ് 

OCTOBER 17, 2024, 10:54 AM

ബെംഗളൂരു: നടൻ ദർശൻ കൊലപ്പെടുത്തിയ രേണുകാ സ്വാമിക്ക് ആൺ കുഞ്ഞ് പിറന്നതായി റിപ്പോർട്ട്. ഭർത്താവിന്റെ ദാരുണ മരണം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോഴാണ് രേണുകാ സ്വാമിയുടെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്.

കാമുകിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് ആണ് കന്നട ചലചിത്രതാരം ദര്‍ശന്‍ തൂഗുദീപ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്. കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോകുമ്പോൾ 5 മാസം ഗർഭിണിയായിരുന്ന ഭാര്യ സഹാന. 

സഹാനയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മകൻ തിരിച്ചു വന്നുവെന്നുമാണ് രേണുകാ സ്വാമിയുടെ പിതാവ് കാശിനാഥയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ചയാണ് രേണുകാ സ്വാമിക്ക് മകൻ പിറന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam