മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയില്‍ മാറ്റം വരുത്തി റെയില്‍വെ; കൂടുതൽ അറിയാം 

OCTOBER 17, 2024, 3:24 PM

ഡല്‍ഹി: മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയില്‍ മാറ്റം വരുത്തി റെയില്‍വെ. നിലവില്‍ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത് 60 ദിവസമാക്കി കുറക്കാനാണ് തീരുമാനം എന്നാണ് പുറത്തു വരുന്ന വിവരം. 

നവംബർ 1 മുതലാണ് മാറ്റം നിലവില്‍ വരിക. 2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു മുൻകൂർ റിസർവേഷൻ കാലയളവ്. എ.സി, നോണ്‍ എ.സി കോച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ക്ലാസ് യാത്രകളെയും മാറ്റം ബാധിക്കും. 

യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിങ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. എന്നാൽ ഈ മാസം 31വരെയുള്ള ബുക്കിങ്ങുകളെ പുതിയ നിയമം ബാധിക്കില്ല.

vachakam
vachakam
vachakam

അതേസമയം താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള ട്രെയിനുകള്‍ക്ക് പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിങ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam