അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി

OCTOBER 18, 2024, 7:46 AM

കൊച്ചി: സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. 

ഡല്‍ഹിയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്ന് മോഷണം പോയതാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 

ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് പിടിയിലായത്.

vachakam
vachakam
vachakam

ഐഎംഇഐ നമ്പര്‍ കണ്ടെത്താനുള്ള പരിശോധനകളും നടക്കുന്നുണ്ട്. കണ്ടെടുത്തതില്‍ കൂടുതല്‍ ഫോണുകളും ഐ ഫോണുകളാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ തുടരുന്നുണ്ട്.

ഒക്ടോബര്‍ ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വെച്ചായിരുന്നു മൊബൈലുകള്‍ മോഷണം പോയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam