'ഗുരുവിന് ആശ്വസിക്കാം'; ഇഷാ ഫൗണ്ടേഷനെതിരെയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി

OCTOBER 18, 2024, 3:28 PM

ഡൽഹി: സദ്ഗുരുവിന്‍റെ കോയമ്പത്തൂരുള്ള ഇഷ ഫൗണ്ടേഷന്‍ ആശ്രമത്തില്‍ ചേരാനായി പെണ്‍മക്കളെ 'ബ്രെയിന്‍വാഷ്' ചെയ്തുവെന്ന പിതാവിന്‍റെ കേസില്‍ നടപടികള്‍ റദ്ദാക്കി സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം കൊടുത്ത ബെഞ്ചിന്‍റെയാണ് നടപടി. പരാതിക്കാരന്‍റെ ഹേബിയസ് കോർപസ് ഹർജിയില്‍ മദ്രാസ് ഹൈക്കോടതി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. 

ഈ നടപടികളാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാലയിൽ മുന്‍ അധ്യാപകനായ എസ്. കാമരാജാണ് സദ്ഗുരുവിനെതിരെ കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

പരാതിക്കാരന്‍റെ ഗീത, ലത എന്നീ രണ്ട് പെണ്‍മക്കളെ സദ് ഗുരുവിന്‍റെ ഇഷ ഫൗണ്ടേഷന്‍ അനധികൃതമായി തടവില്‍വച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ പെണ്‍കുട്ടികള്‍ രണ്ടുപേരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടത്തിനാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 

തമിഴ്‌നാട് പോലീസിൻ്റെ തല്‍സ്ഥിതി റിപ്പോർട്ടിലും സ്ത്രീകൾ സ്വമേധയാ ആശ്രമത്തിൽ താമസിക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുകുൾ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. പരാതിക്കാരനായ പിതാവിനോടും സുപ്രീം കോടതി സംസാരിച്ചു. മുതിർന്ന കുട്ടികളുടെ ജീവിതം നിയന്ത്രിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam