സാഫ് വനിതാ ചാമ്പ്യൻഷിപ്പ്: പാകിസ്ഥാനെ തകർത്ത് ഇന്ത്യ

OCTOBER 18, 2024, 5:26 PM

നേപ്പാളിലെ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന സാഫ് വനിതാ ചാമ്പ്യൻഷിപ്പ് 2024ന്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 5-2ന് വിജയം.

രണ്ട് ഗോളുകൾ നേടിയ ഗ്രേസ് ഡാങ്‌മെയ്‌യുടെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിലെത്തി. മനീഷ, ബാലാ ദേവി, ജ്യോതി ചൗഹാൻ എന്നിവർ മറ്റു ഗോളുകൾ നേടിയപ്പോൾ സുഹാ ഹിരാനി, കെയ്‌ല മേരി സിദ്ദിഖ് എന്നിവർ പാകിസ്ഥാനു വേണ്ടി വലകുലുക്കി.

ക്യാപ്ടൻ ലോയിതോങ്ബാം ആശാലതാ ദേവിയുടെ നൂറാം അന്താരാഷ്ട്ര മത്സരവും ബാലാ ദേവിയുടെ 50-ാം അന്താരാഷ്ട്ര ഗോളും ഈ മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവിശേഷമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam