വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ ചെലവഴിച്ചത് 19.67 ലക്ഷം രൂപ 

OCTOBER 18, 2024, 5:22 PM

 തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്ഥാന സർക്കാർ. 

 സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചത്. 

  231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും ദുരന്തബാധിത പ്രദേശത്തുനിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പുഴയുടെ ഭാഗത്തുനിന്നും കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതു ബന്ധുക്കൾക്കു കൈമാറി. 

 തിരിച്ചറിയാൻ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവമത പ്രാർഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയിൽ തയാറാക്കിയ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചുവെന്നും മന്ത്രി അറിയിച്ചു.  

സഹായം തേടി കേന്ദ്രസർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിൽ 359 മൃതദേഹങ്ങൾ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് എസ്റ്റിമേറ്റ് നൽകിയത് വലിയ വിവാദമായിരുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam