അതിദാരുണം; പാലക്കാട് കാറിടിച്ചു  2 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

OCTOBER 18, 2024, 4:18 PM

പാലക്കാട്: വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. 

മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam