'ഖേദമുണ്ട്'; എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച്‌ കണ്ണൂർ ജില്ലാ കളക്ടർ

OCTOBER 18, 2024, 2:52 PM

പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച്‌ കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ.

യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടർ കത്തുനല്‍കി. പത്തനംതിട്ട സബ് കളക്ടർവഴിയാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് കളക്ടർ കത്ത് കൈമാറിയത്.

സബ് കളക്ടർ നേരിട്ടെത്തി കുടുംബത്തിന് കത്ത് കൈമാറുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ചേംബറില്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു.

vachakam
vachakam
vachakam

സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ കണ്ണൂർ കളക്ടർ താത്പര്യമറിയിച്ചിരുന്നു. പക്ഷേ കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു.

നേരത്തേ കണ്ണൂർ ജില്ലാ കളക്ടർക്കെതിരേ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനൻ രംഗത്തെത്തിയിരുന്നു. അരുണ്‍ കെ. വിജയനാണ് പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചുവരുത്തിയത് എന്നാണ് ആരോപണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam