ജോർജിയ സ്‌കൂളിൽ നാലുപേരെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ കൗമാരക്കാരൻ്റെ പിതാവിന് മകൻ്റെ മാനസികനില വഷളാകുന്നത് അറിയാമായിരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട്  

OCTOBER 17, 2024, 7:56 AM

ജോർജിയയിലെ ഹൈസ്‌കൂളിൽ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൗമാരക്കാരൻ്റെ പിതാവ് കോളിൻ ഗ്രേയ്‌ക്ക് തൻ്റെ മകൻ്റെ മാനസികനില വഷളാകുന്നതും ക്യാമ്പസ് വെടിവെപ്പുകളോടുള്ള അഭിനിവേശവും അറിയാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി.

അപലാച്ചി ഹൈസ്‌കൂൾ വെടിവെയ്‌പ്പ് നടന്ന സെപ്റ്റംബർ 4-ന് ഗ്രേ ഹോമിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് കോളിൻ ഗ്രേയ്‌ക്കായി നടത്തിയ പ്രാഥമിക ഹിയറിംഗിൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ആണ് വെളിപ്പെടുത്തിയത്.

കോൾട്ട് ഗ്രേയുടെ ഡ്രോയിംഗുകൾ അടങ്ങിയ നോട്ട്ബുക്കിൽ പല ചിത്രങ്ങളും ഉണ്ടായിരുന്നു. ചിത്രങ്ങൾക്ക് സമീപം "ആദ്യം ടീച്ചറെ വെടിവയ്ക്കുക" എന്ന് എഴുതിയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

പിതാവ് ക്രിസ്മസ് സമ്മാനമായി മകന് ഷൂട്ടിംഗിന് ഉപയോഗിച്ച ആയുധം വാങ്ങി നൽകി എന്നും, മകൻ ദേഷ്യത്തോടെ പെരുമാറുന്ന ആളാണ് എന്നറിഞ്ഞിട്ടും ഇത്തരത്തിൽ ഉള്ള സാധനങ്ങളും വെടിക്കോപ്പുകളും സമ്മാനമായി നൽകുന്നത് തുടർന്നു എന്നും ഹിയറിങ്ങിൽ വ്യക്തമായി.

ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗ്രേയ്‌ക്കെതിരെയുള്ള കുറ്റങ്ങൾക്ക് വിചാരണ നേരിടാൻ മതിയായ കാരണമുണ്ടെന്ന് മജിസ്‌ട്രേറ്റ് വിധിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ, രണ്ടാം ഡിഗ്രി കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നിങ്ങനെ ആണ് ചുമത്തിയ കുറ്റങ്ങൾ.

അതേസമയം പ്രായപൂർത്തിയാകാത്ത ഒരാൾ നടത്തിയ കൂട്ട വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവിനെതിരെ കുറ്റം ചുമത്തുന്നത് അമേരിക്കയിൽ ഇത് രണ്ടാം തവണയാണെന്ന് മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ജെഫ്രി ടൂബിൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam