അഭിലാഷം പൂര്‍ത്തിയാക്കി ജിമ്മി കാര്‍ട്ടര്‍; കമല ഹാരിസിന് വോട്ട് ചെയ്തു

OCTOBER 17, 2024, 1:45 AM

ജോര്‍ജിയ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ജോര്‍ജിയയില്‍ വോട്ടെടുപ്പിന്റെ രണ്ടാം ദിനമാണ് 100 വയസുകാരനായ കാര്‍ട്ടര്‍ ഏര്‍ലി വോട്ട് ചെയ്തത്. 

വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വോട്ട് ചെയ്യാന്‍ കഴിയുന്നത്ര കാലം ജീവിച്ചിരിക്കണമെന്ന് അദ്ദേഹം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.  ഇത് നിറവേറ്റിക്കൊണ്ടാണ് അദ്ദേഹം മെയില്‍ വഴി വോട്ട് ചെയ്തതെന്ന് കാര്‍ട്ടര്‍ സെന്റര്‍ അറിയിച്ചു. ഈ മാസം ആദ്യമാണ് ജിമ്മി കാര്‍ട്ടര്‍ക്ക് 100 വയസ്സ് തികഞ്ഞത്. യുഎസ് ചരിത്രത്തില്‍ 100 വയസ് തികയ്ക്കുന്ന ആദ്യത്തെ മുന്‍ പ്രസിഡന്റാണ് അദ്ദേഹം. 

2023 ഫെബ്രുവരി മുതല്‍ ജോര്‍ജിയയിലെ പ്ലെയിന്‍സിലെ വീട്ടില്‍ അദ്ദേഹം ഹോസ്‌പൈസ്് കെയറിലാണ്. 77 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നവംബറില്‍ കാര്‍ട്ടറിന് ഭാര്യ റോസലിന്‍ കാര്‍ട്ടറെ നഷ്ടപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam