ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളുടെ സംയുക്ത ബലി അർപ്പണം

OCTOBER 17, 2024, 8:49 PM

അർമീനിയൻ ഓർത്തോഡക്‌സ് സഭ, കോപ്റ്റിക് ഓർത്തഡോക്‌സ് സഭ, എത്യോപ്യൻ ഓർത്തഡോക്‌സ് സഭ, എരിത്രിയൻ ഓർത്തഡോക്‌സ് സഭ, അന്ത്യോഖ്യൻ സുറിയാനി സഭ (മലങ്കര യാക്കോബായ ക്‌നാനായ) എന്നീ സഭകളുടെ കൂട്ടായ്മയായ സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തഡോക്‌സ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 19 (ശനി) ന്യൂജേഴ്‌സി ഓൾഡ് ടാപ്പൻ റോഡിലുള്ള അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ മാർ അഫ്രേം കത്തീഡ്രലിൽ വച്ച് സംയുക്തബലി അർപ്പണം നടത്തുന്നു.

ആർച്ച് ബിഷപ്പ് മോർ പെട്രോസ് (എത്യോപ്യൻ ഓർത്തഡോക്‌സ് ചർച്ച്), ആർച്ച് ബിഷപ്പ് മോർ വിക്കെൻ (അർമേനിയൻ ഓർത്തഡോക്‌സ് ചർച്ച്), ബിഷപ്പ് മോർ സിനാഡോ (എരിട്രിയൻ ഓർത്തഡോക്‌സ് ചർച്ച്), ആർച്ച് ബിഷപ്പ് മോർ ഡയോണിസിയോസ് (സിറിയൻ ഓർത്തഡോക്‌സ് ചർച്ച്), ആർച്ച് ബിഷപ്പ് മോർ സിൽവാനോസ് (സിറിയൻ ഓർത്തഡോക്‌സ് ചർച്ച്, ക്‌നാനായ), ആർച്ച് ബിഷപ്പ് മോർ ടൈറ്റസ് യൽദൊ (സിറിയൻ ഓർത്തഡോക്‌സ് ചർച്ച്, മലങ്കര), ബിഷപ്പ് മോർ മെസ്‌റോപ്പ് (അർമേനിയൻ ഓർത്തഡോക്‌സ് ചർച്ച്), ബിഷപ്പ് മോർ ഡേവിസ് (കോപ്റ്റിക് ഓർത്തഡോക്‌സ് ചർച്ച്), ബിഷപ്പ് മോർ ഗബ്രിയേൽ (കോപ്റ്റിക് ഓർത്തഡോക്‌സ് ചർച്ച്), ബിഷപ്പ് മോർ മക്കാറിയോസ് (എരിട്രിയൻ ഓർത്തോഡോക്‌സ് ചർച്ച്) എന്നീ പിതാക്കന്മാർ ചേർന്നാണ് സംയുക്ത ബലി അർപ്പണം നടത്തുന്നത്.

ഏകവും വിശുദ്ധവും കാതോലികവുമായ വി.സഭ എന്ന സത്യ വിശ്വാസ പ്രമാണത്തെ സ്വയം അനുഭവിച്ചറിയുവാൻ സഭാ വിശ്വാസികൾക്ക് ലഭിക്കുന്ന ഒരു സുവർണ്ണാവസരമാണിത്. ഒരേ വിശ്വാസവും, കൂദാശ ഐക്യവും പുലർത്തുന്ന ഓറിയന്റൽ ഓർത്തഡോക്‌സ് സഭാംഗങ്ങൾക്കിടയിലെ പരസ്പര സഹകരണവും, സഹവർത്തിത്വവും വർദ്ധിപ്പിക്കുക,  വിശ്വാസപരവും കൂദാശപരവുമായ കാര്യങ്ങളിൽ, ഏകീകൃത സ്വഭാവം മനസ്സിലാക്കുവാനും, പഠിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടക്കുകയെന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഒരോ വർഷവും ഒരോ സഭയുടെ നേതൃത്വത്തിൽ ഈ വാർഷിക ബലി ക്രമീകരിച്ചു വരുന്നു.

vachakam
vachakam
vachakam

ഈ വർഷം യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലാണ് വി. ബലി ക്രമീകരിക്കുന്നത്. ഓറിയന്റൽ ഓർത്തഡോക്‌സ് സഭകൾ ചേർന്ന് വർഷത്തിലൊരിക്കൽ അർപ്പിക്കുന്ന ഈ വി. ബലി, ഒരേ വിശ്വാസവും കൂദാശകളും കാത്തുസൂക്ഷിക്കുന്ന സഭകൾ തമ്മിലുള്ള പരസ്പര വിശ്വാസവും ഐക്യവും ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനുള്ള ഒരുവേദിയാകുന്നുവെന്നും ശ്രദ്ധേയമാണ്.

ഒരു ത്രോണോസിൽ ഇത്രയും പിതാക്കന്മാർ ഒത്തുചേർന്ന് സംയുക്തമായി നടത്തുന്ന ഈ ആത്മീയ വിരുന്നിൽ വന്ന് ചേർന്ന് അനുഗ്രഹിതരാകുവാൻ, എല്ലാ വിശ്വാസികളേയും കർതൃനാമത്തിൽ ക്ഷണിക്കുന്നതായി അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദൊ മോർത്തീത്തോസ് മെത്രാപ്പൊലീത്താ അറിയിച്ചു.

അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam