ബ്രിട്ടീഷ് ഗായകൻ ലിയാം പെയ്ൻ ബാൽക്കണിയിൽ വീണു മരിച്ചു; ഞെട്ടിക്കുന്ന റിപ്പോർട്ട് 

OCTOBER 17, 2024, 7:24 AM

ബ്രിട്ടീഷ് ഗായകനും വൺ ഡയറക്ഷൻ ബാൻഡിലെ മുൻ  താരമായിരുന്ന ലിയാം പെയ്ൻ മരിച്ചതായി റിപ്പോർട്ട്. ബ്യൂണസ് ഐറിസിലെ ഒരു ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് ആണ് അദ്ദേഹം മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. 31 വയസായിരുന്നു.

പലേർമോയിലെയിൽ നിന്നുള്ള ഒരു 911 കോളിനോട് എമർജൻസി ക്രൂ പ്രതികരിച്ചതിന് ശേഷമാണ് പെയിനിൻ്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് പ്രസ്താവനയിൽ പറയുന്നത്.

ബ്യൂണസ് അയേഴ്‌സിലെ പോലീസ് പറയുന്നതനുസരിച്ച്, സംഭവസ്ഥലത്തു നിന്നും മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും സാനിധ്യം കണ്ടെത്തി എന്നും ഇതിന്റെ സ്വാധീനത്തിൽ ആയിരിക്കാം മരണം സംഭവിച്ചത് എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പെയ്‌നിന് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തുമെന്നും എമർജൻസി മെഡിക്കൽ സർവീസ് ഡയറക്ടർ ആൽബർട്ടോ ക്രെസെൻ്റി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പെയ്ൻ ബാൽക്കണിയിൽ നിന്ന് വീണതിൻ്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ  ക്രെസെൻ്റി വിസമ്മതിച്ചു.

അതേസമയം ഒരു ബ്രിട്ടീഷുകാരൻ്റെ മരണത്തിൻ്റെ റിപ്പോർട്ടർമാരുമായി ബന്ധപ്പെട്ട് അർജൻ്റീനയിലെ അധികാരികളുമായി ബന്ധപ്പെട്ടതായി യുകെ വിദേശകാര്യ ഓഫീസ് സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ അവർ തയാറായില്ല.

അദ്ദേഹത്തിൻ്റെ മരണവാർത്ത പുറത്തുവന്നയുടൻ, മരണം നടന്ന ബ്യൂണസ് ഐറിസ് ഹോട്ടലിന് പുറത്ത് ആരാധകർ ഒത്തുകൂടാൻ തുടങ്ങി. തുടർന്ന് ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് പോലീസ് ആളുകളെ നിയന്ത്രിച്ചത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam