രക്ഷിതാക്കള്‍ക്കും ഇനി ടെക്സ്റ്റ് ബുക്കുകള്‍; മാതൃകയായി  കേരളം

OCTOBER 18, 2024, 9:37 PM

കണ്ണൂർ: രാജ്യത്ത് ആദ്യമായി രക്ഷിതാക്കള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍ പ്രസിദ്ധീകരിച്ച്‌ സംസ്ഥാനം. പ്രീ-പ്രൈമറി മുതല്‍ ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വളരുന്ന കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ എന്ന തലക്കെട്ടിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കണ്ണൂരില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കിക്കൊണ്ട് രക്ഷിതാക്കളും സ്‌കൂളുകളും കുട്ടികളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ പദ്ധതിയെന്നു മന്ത്രി പറഞ്ഞു.

വിവിധ വിദ്യാഭ്യാസ ഘട്ടങ്ങള്‍ക്കനുസരിച്ച്‌ നാല് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രീ-പ്രൈമറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂള്‍ - ഹയർസെക്കൻഡറി തലങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ വളർച്ച, വികാസം, പഠന ആവശ്യങ്ങള്‍ എന്നിവയെ എങ്ങനെ സമീപിക്കണം എന്നതിനെ കുറിച്ചു വിശദമായ മാർഗനിർദേശം നല്‍കുന്നതാണ് പുസ്തകങ്ങള്‍.

vachakam
vachakam
vachakam

പ്രീ-പ്രൈമറി

കുട്ടിക്കാലത്തെ വിദ്യാഭ്യാസത്തില്‍ പലപ്പോഴും കണ്ടുവരുന്ന അശാസ്ത്രീയ പ്രവണതകള്‍ തിരിച്ചറിഞ്ഞ്, ജനനം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികളുടെ വളർച്ചയെക്കുറിച്ചു ശാസ്ത്രീയമായ അവബോധം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുസ്തകം. ആരോഗ്യം, പ്രതിരോധ കുത്തിവയ്പ്പ്, പോഷകാഹാരം, സാമൂഹിക വികസനത്തില്‍ വഹിക്കുന്ന പങ്ക് തുടങ്ങിയ അവശ്യ മേഖലകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്ന അന്തരീക്ഷം വളർത്തുന്നതിനും പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള പഠനത്തെ പിന്തുണയ്ക്കുന്നതിനും രക്ഷിതാക്കള്‍ക്ക് മാർഗനിർദേശം നല്‍കും.

ലോവർ പ്രൈമറി

vachakam
vachakam
vachakam

കുട്ടിയുടെ ബൗദ്ധികവും മാനസികവുമായ വികാസത്തില്‍ മാതാപിതാക്കള്‍ സജീവമായ പങ്കുവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന, മികച്ച ഒരു ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടുന്ന പുസ്തകമാണിത്. സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനും ജിജ്ഞാസ വളർത്തുന്നതിനും പുതിയ കാലത്തെ അച്ചടക്കവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനും ഇതു പ്രായോഗിക മാർഗനിർദേശം നല്‍കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും കുടുംബത്തിന്റെ പങ്ക് ഈ പുസ്തകം എടുത്തുകാണിക്കുന്നു.

അപ്പർ പ്രൈമറി

കുട്ടികള്‍ കൗമാരത്തിലേക്കു പ്രവേശിക്കുമ്ബോള്‍, ജീവിതത്തിന്റെ ഈ നിർണായക ഘട്ടത്തില്‍ മികച്ച രീതിയില്‍ വളരാൻ അവരെ സഹായിക്കുകയാണ് അപ്പർ പ്രൈമറി രക്ഷിതാക്കള്‍ക്കുള്ള പുസ്തകം ലക്ഷ്യമിടുന്നത്. ഇത് കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ അഭിസംബോധന ചെയ്യുകയും വ്യക്തിപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉപദേശം നല്‍കുകയും ചെയ്യുന്നു. ഇത് സ്കൂള്‍ പ്രവർത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അപ്പർ പ്രൈമറി പാഠ്യപദ്ധതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു.

vachakam
vachakam
vachakam

ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗം

ദ്രുതഗതിയിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ കൗമാരം കൊണ്ടുവരുന്നു. ലഹരി ആസക്തി തടയല്‍, ലൈംഗിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഭാവി ജീവിതത്തിന് അവരെ തയാറാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള മാർഗനിർദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam