മലമ്പുഴ : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡോ. പി. സരിന് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്കി.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യാതെ തന്നെ സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പി.ബി അനുമതി നല്കി.
ശനിയാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കുന്നത്. ഇതില്‍ ചര്‍ച്ച ചെയ്യാതെ തന്നെ ഇന്നോ നാളെയോ സരിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം.
സ്ഥാനാര്‍ഥികളുടെ പേര് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുന്നതാണ് സാധാരണ സിപിഎം രീതി. ഇത് ജില്ലാ സെക്രട്ടറിയേറ്റിലും ഏരിയാ കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്യും. ഇതിനു ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്