'പൂത്ത ബ്രഡ് പാലക്കാട് ചെലവാകില്ല'; ഫേസ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

OCTOBER 17, 2024, 1:00 PM

കോഴിക്കോട്:  ' സിപിഎം പറഞ്ഞാൽ മത്സരിക്കും'മെന്നാണ് പി സരിന്റെ ഇപ്പോഴത്തെ നിലപാട്. 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ  പി. സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ചർച്ചയാകുകയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ' പൂത്ത ബ്രെഡ് പാലക്കാട് ചെലവാകില്ല' എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. സരിൻ ഇടത് പാളയത്തിലെത്തുമെന്ന വാർത്ത സി.പി.എം നേതാക്കളുൾപ്പെടെ തള്ളാത്ത സാഹചര്യത്തിലാണ് സനോജിന്റെ പോസ്റ്റെന്നതും ശ്രദ്ധേയമാണ്. 

vachakam
vachakam
vachakam

അതേസമയം ചൂരൽമല ദുരന്തസമയത്ത് വിതരണം ചെയ്ത ബ്രഡ്ഡ് പൂത്തതാണെന്ന വാസ്തവ വിരുദ്ധ പ്രചരണം നടത്തിയതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വിമർശനമുയർന്നിരുന്നു.

വി.എസ് സനോജിന്റെ പോസ്റ്റ് സരിനെയാണോ രാഹുലിനെയാണോ ഉന്നം വെച്ചതെന്നത് വ്യക്തമല്ല.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam