സൈബർ അറ്റാക്കിൽ പൊറുതി മുട്ടി ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർ

OCTOBER 21, 2024, 3:13 PM

ഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 3,244 സൈബർ ആക്രമണങ്ങൾ നടന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഹാക്കർമാരുടെ ആവശ്യത്തിന് പല കമ്പനികൾക്കും വഴങ്ങേണ്ടി വന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഹാക്കിംഗ് മൂലം രാജ്യത്തെ ഒരു പ്രധാന ധനകാര്യ സ്ഥാപനത്തിൻ്റെ നിരവധി വിവരങ്ങൾ ചോർന്നെങ്കിലും അവ ഉടൻ തന്നെ പരിഹരിച്ചതായി റിപ്പോർട്ട് പറയുന്നു. 

ഇവർക്ക് പിന്നാലെ മറ്റൊരു എൻജിനീയറിങ് കമ്പനിക്കും സമാനമായ ഹാക്കിങ് നേരിടേണ്ടി വന്നെന്നും ഒടുവിൽ വൻതുക നൽകിയാണ് ഡേറ്റ വീണ്ടെടുത്തതെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ഇത്തരത്തിൽ വർധിച്ചുവരുന്ന സൈബർ അറ്റാക്കുകൾ മൂലം കമ്പനികൾ കനത്ത സുരക്ഷയാണ് തങ്ങളുടെ ശൃംഖലകളിൽ ഏർപ്പെടുത്തുന്നത്. റിലയൻസ്, അദാനി, ടാറ്റ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

ഹാക്കർമാർ ആവശ്യപ്പെടുന്ന തുക അത്ര ചെറുതല്ലാത്തതിനാൽ എന്ത് വില കൊടുത്തും സൈബർ സുരക്ഷ ശക്തമാക്കുകയാണ് കമ്പനികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam