'ടൈംസ് സ്‌ക്വയറില്‍ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ'; കേരളീയം നടത്തിപ്പിനായി ചെവഴിച്ച തുക പുറത്തുവിട്ട് സംസ്ഥാന സർക്കാർ

OCTOBER 21, 2024, 1:22 PM

തിരുവനന്തപുരം: കേരളീയം നടത്തിപ്പിനായി ചെവഴിച്ച തുക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയാണ് കണക്കുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സർക്കാർ നടത്തിയത്. പരിപാടിയുടെ പ്രചാരണത്തിനായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറില്‍ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചെലവായി എന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

11.47 കോടി രൂപ സ്‌പോണ്‍സർഷിപ്പ് ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 4.63 കോടി രൂപ വിവിധ ഏജൻസികള്‍ക്ക് കൊടുത്ത് തീർക്കാനുള്ള കുടിശ്ശികയാണ്. ഇത് കൊടുത്ത് തീർക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam