കരണ്‍ ജോഹറിന്റെ കമ്പനിയുടെ 50% ഓഹരി സ്വന്തമാക്കി ആദര്‍ പൂനാവാല

OCTOBER 21, 2024, 3:11 PM

മുംബൈ: കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മയുടെ ഓഹരി സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ആദര്‍ പൂനാവാല. ഇതിനായി അദ്ദേഹം ചെലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരികളാണ് സെറീന്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ പേരില്‍ ആദര്‍ പൂനാവാല വാങ്ങിയത്.

ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും ആര്‍.പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചിരുന്നു. ഇവരെ പിന്നിലാക്കിയാണ് സെറീന്‍ ഗ്രൂപ്പ് രാജ്യത്തെ മുന്‍നിര പ്രൊഡക്ഷന്‍ ഗ്രൂപ്പിന്റെ പകുതി ഓഹരി സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് 1976 യഷ് ജോഹര്‍ സ്ഥാപിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam