ഷൂവിനും വാച്ചുകള്‍ക്കും വില കൂടും !

OCTOBER 20, 2024, 9:13 AM

ന്യൂഡൽഹി: ആഡംബര ഷൂകൾക്കും വാച്ചുകൾക്കും ജി.എസ്. ടി നിരക്ക് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂസുകളുടെയും ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർധിപ്പിക്കും.

അതേസമയം സൗന്ദര്യവർദ്ധക വസ്തുക്കളുടെ ജിഎസ്ടി നിരക്കും വർധിപ്പിച്ചു. ഇതിലൂടെ 22,000 കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

എന്നാൽ 20 ലിറ്റർ കുടിവെള്ള കുപ്പികൾ, സൈക്കിൾ, നോട്ട്ബുക്കുകൾ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയും.

vachakam
vachakam
vachakam

10,000 രൂപയിൽ താഴെ വിലയുള്ള സൈക്കിളുകളുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും  മന്ത്രിതല സമിതി യോഗം തീരുമാനിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam