ഇസ്രായേല്‍ ആക്രമണം: ഗാസയില്‍ 33 പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത

OCTOBER 19, 2024, 12:00 PM

ഗാസ: ഗാസയിലെ ജബാലിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാങ്കുകള്‍ റോഡുകളും വീടുകളും തകര്‍ത്തതായി താമസക്കാര്‍ പറഞ്ഞു.

ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നതിനാല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗാസ സര്‍ക്കാരിന്റെ മീഡിയ ഓഫീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടതായി പാലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ( WAFA) അറിയിച്ചു. ഇസ്രായേല്‍ നടത്തിയ മറ്റ് ആക്രമണങ്ങളില്‍ വെള്ളിയാഴ്ച ഗാസയിലുടനീളം 39 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ 20 പേര്‍ ജബാലിയയിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam