തീരാത്ത ഭീഷണി; രാജ്യത്ത് ഇന്ന് മാത്രം ഭീഷണി സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്‌

OCTOBER 20, 2024, 5:15 PM

ഡല്‍ഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

ഇൻഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാസയുടെ ഒരു വിമാനത്തിനുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. 

കോഴിക്കോട് നിന്ന് ദമാമിലേക്ക് സർവീസ് നടത്തുന്നതാണ് ഭീഷണി നിലനില്‍ക്കുന്ന ഇൻഡിഗോയുടെ ഒരു വിമാനം. 6E 58 ജിദ്ദ-മുംബൈ, 6E 133പൂനെ-ജോധ്പുർ, 6E 112 ഗോവ അഹമ്മദാബാദ് തുടങ്ങിയ വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു. വിസ്താരയുടെ സിംഗപ്പുർ-ഡല്‍ഹി, സിംഗപ്പൂർ-പൂനെ, സിംഗപ്പൂർ-മുംബൈ, ഡല്‍ഹി-ഫ്രാങ്ക്ഫർട്ട്, ബാലി-ഡല്‍ഹി, മുംബൈ സിംഗപ്പൂർ എന്നീ വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാസ എയറിന്റെ ലഖ്നൗ-മുംബൈ വിമാനത്തിനാണ് ഭീഷണി. തുടർന്ന് വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ അടിയന്തര ലാൻഡിങ് നടത്തി.

vachakam
vachakam
vachakam

എയർപോർട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പോലീസും സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam