ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിന് സമീപം വൻ സ്‌ഫോടനം

OCTOBER 20, 2024, 11:08 AM

ഡല്‍ഹി: സിആർപിഎഫ് സ്കൂളിന് സമീപം സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലുള്ള സ്കൂളിന്റെ മതിലിനോട് ചേർന്നാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുമാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 7.47നാണ് സംഭവം നടന്നത്.

ഫോറൻസിക് വിദഗ്ധരും ഡല്‍ഹി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തില്‍ സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തകർന്നെന്നും പ്രദേശത്തെ കടകളുടെ സെെൻ ബോർഡുകള്‍ തകർന്നെന്നും പ്രദേശവാസികള്‍ പറയുന്നു. സ്‌ഫോടന കാരണം ഇതുവരെ വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam