'ആന ഞങ്ങളുടെ ചിഹ്നം, പതാക മാറ്റണം'; നടന്‍ വിജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ ബി എസ് പി

OCTOBER 20, 2024, 8:35 AM

ചെന്നൈ: തമിഴ് സൂപ്പര്‍ താരവും ടിവികെ പാര്‍ട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ ബഹുജന്‍ സമാജ്വവാദി പാര്‍ട്ടി. തമിഴ്‌നാട് ബിഎസ്പിയുടെ അഭിഭാഷക വിഭാഗമാണ് നോട്ടീസ് അയച്ചത്.


ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയില്‍ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി പറയുന്നു. 

vachakam
vachakam
vachakam


വിജയുടെ രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതില്‍ തുറന്നുവെന്നും പറഞ്ഞു. 


vachakam
vachakam
vachakam

പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കുമെന്നും, എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam