പൊതു പരിപാടികളിൽ ടീഷർട്ടും ജീൻസും ധരിച്ചെത്തുന്നു; ഉദയനിധിക്കെതിരെ ഹര്‍ജി

OCTOBER 19, 2024, 3:14 PM

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ജീൻസും ടീ ഷർട്ടും ധരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. 

ഉപമുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയെ സമീപിച്ചത്.

ടീ ഷർട്ടും ജീൻസും ധരിച്ചായിരുന്നു ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക പരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സർക്കാർ ഉദ്യോഗസ്ഥർക്കായി 2019ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഉത്തരവിൻ്റെ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

vachakam
vachakam
vachakam

ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്. സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പടെയുള്ളവർ സർക്കാർ യോഗങ്ങളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഉദയനിധി സ്റ്റാൻലിൻ വിസമരിക്കുകയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam