ലോറൻസ് സംഘം ഇനി തൊടില്ല, സല്‍മാന്റെ സുരക്ഷയ്ക്കായി 2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാർ

OCTOBER 20, 2024, 9:07 AM

മുംബൈ: ലോറൻസ് ബിഷ്‌ണോയ് സംഘം വീണ്ടും വധഭീഷണി മുഴക്കിയതോടെ ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ സുരക്ഷ ശക്തമാക്കി.

സുരക്ഷയ്ക്കായി രണ്ട് കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോർട്ട്. 

കാർ ഇന്ത്യയിലെത്തിക്കാൻ വലിയ തുക ചെലവാകും. നിരവധി ഫീച്ചറുകളോടെയാണ് കാർ ഇറക്കുമതി ചെയ്യുന്നതെന്നാണ് സൂചന. പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെപ്പോലും തടയാൻ ശേഷിയുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് വാഹനത്തിന്റെ ഒരു പ്രത്യേകതയാണ്. 

vachakam
vachakam
vachakam

സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, അകത്തുള്ളത് ആരെന്നു തിരിച്ചറിയാൻ സാധിക്കാത്ത കളർ തുടങ്ങി നിരവധി സവിശേഷതകളുള്ള വാഹനമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സല്‍മാനും പിതാവിനും നേരെ ബുള്ളറ്റ് പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു.

അതേസമയം, സൽമാൻ അവതാരകനായ ബിഗ് ബോസിൻ്റെ ഷൂട്ടിങ്ങിനായി 60 പേരടങ്ങുന്ന സുരക്ഷാ സംഘത്തെ സൽമാൻ നിയോഗിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കോടി രൂപ നൽകിയാൽ സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയുമായി ബിഷ്‌ണോയ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം സൽമാനെ ഭീഷണിപ്പെടുത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam