ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അന്തിമ കരട് സമര്‍പ്പിച്ചു

OCTOBER 19, 2024, 6:55 AM

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. യുസിസിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തിമ കരട് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി ശത്രുഘ്ന സിങ് അധ്യക്ഷനായ ഒമ്പതംഗ സര്‍ക്കാര്‍ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് രേഖകള്‍ കൈമാറി.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇനി കരട് പഠിച്ചതിന് ശേഷം ഏകീകൃത സിവില്‍ കോഡ് ബില്‍ മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവരും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമം പ്രാബല്യത്തില്‍ വരും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാല്‍ ഇന്ത്യയില്‍ ആദ്യമായി നിയമം നടപ്പാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂര്‍ണമായ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം, നിര്‍ബന്ധിത വിവാഹ രജിസ്ട്രേഷന്‍, പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കല്‍, വിവാഹത്തിന് മുമ്പുള്ള വിദ്യാഭ്യാസം, പിന്തുടര്‍ച്ചാവാകാശം ഉള്‍പ്പെടെയുള്ളതില്‍ വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പൊതുവായൊരു വ്യക്തി നിയമം എന്ന പേരിലാണ് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam