ഇന്ത്യയും റഷ്യയും തന്ത്രപരമായ പങ്കാളികള്‍; പ്രേതിരോധ വിദഗ്ധ ശിവാലി ദേശ്പാണ്ഡെ

OCTOBER 19, 2024, 10:34 PM

നാഗ്പൂര്‍: ഇന്ത്യയും റഷ്യയും തന്ത്രപരമായ പങ്കാളികളാണെന്ന് പ്രതിരോധ വിദഗ്ധ ശിവാലി ദേശ്പാണ്ഡെ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹിയും മോസ്‌കോയും തമ്മിലുള്ള സൗഹൃദം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. മോസ്‌കോ ഇന്ത്യയെ 1971 -ലെ യുദ്ധത്തില്‍ മാത്രമല്ല സഹായിച്ചത്, ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ എന്നും എപ്പോഴും നടത്തി തരുന്ന രാജ്യമാണ് റഷ്യയെന്നും ശിവാലി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ ക്ഷണപ്രകാരം ഈ മാസം 22 ന് റഷ്യ സന്ദര്‍ശിക്കും. കസാനില്‍ നടക്കുന്ന പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. ഈ മാസം 22 നും 23 നുമാണ് ഉച്ചകോടി. ഇക്കൊല്ലം രണ്ടാം തവണയാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam