'പാർട്ടി സമ്മേളനത്തിൽ ഗർഭിണികളും സ്കൂൾ വിദ്യാർഥികളും വരേണ്ടതില്ല, ടിവിയിൽ കണ്ടാൽ മതി'; വിജയ് 

OCTOBER 21, 2024, 9:45 AM

ചെന്നൈ ∙ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവർത്തകർക്കു  നിർദേശങ്ങളുമായി പാർട്ടി അധ്യക്ഷൻ വിജയ്. 

വിക്രവാണ്ടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഗർഭിണികളും സ്കൂൾ വിദ്യാർഥികളും ദീർഘകാലമായി രോഗബാധിതരായിട്ടുള്ളവരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിൽ സുരക്ഷിതമായി ഇരുന്നു ടിവിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് പറഞ്ഞു. 

ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിജയ് പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. പ്രവർത്തകർ മറ്റുള്ളവർക്ക് മാതൃകയാകണമെന്നും വിജയ് ഓർമ്മിപ്പിച്ചു. 

vachakam
vachakam
vachakam

മദ്യപിച്ച ശേഷം യോഗത്തിൽ ആരും പങ്കെടുക്കരുതെന്നും യോഗത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കണമെന്നും നേരത്തേ നിർദേശിച്ചിരുന്നു.

ഇരുചക്രവാഹനങ്ങളിൽ വേദിയിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുതെന്നും നിർദേശമുണ്ട്. സംസ്ഥാന സമ്മേളനം 27ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ നടക്കും. പാർട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, സംസ്ഥാന ഭാരവാഹികൾ, നയങ്ങൾ അടിസ്ഥാനമാക്കിയുള്ള കർമപദ്ധതി എന്നിവ സമ്മേളനത്തിൽ  പ്രഖ്യാപിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam