ജസ്റ്റിൻ ട്രൂഡോ ഇന്ത്യ-കാനഡ ബന്ധം തകർക്കുന്നു, നിജ്ജാര്‍ വധത്തില്‍ കാനഡ തെളിവുകള്‍ നല്‍കിയില്ല: സഞ്ജയ് കുമാര്‍

OCTOBER 21, 2024, 8:32 AM

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നുവെന്ന് കാനഡയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ.

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിടിവി (കാനഡയുടെ സ്വകാര്യ ബ്രോഡ്കാസ്റ്റർ) ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.

ഏത് കൊലപാതകവും തെറ്റാണ്. നിജ്ജാറിൻ്റെ കൊലപാതകത്തെ അപലപിക്കുന്നു. നിജ്ജാർ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ യാതൊരു വിധത്തിലുള്ള തെളിവുകളും സമർപ്പിച്ചിരുന്നില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നും സഞ്ജയ് പറ‍ഞ്ഞു.

vachakam
vachakam
vachakam

നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയെ പ്രതിയാക്കാൻ ട്രൂഡോ ശ്രമിച്ചത് ഇൻ്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അല്ലാതെ വ്യക്തമായ  തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഖാലിസ്ഥാൻ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചിട്ടുണ്ട്. അത് ദേശീയ താൽപ്പര്യമാണ്. കാനഡയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കാനഡയുടെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ അത്തരത്തില്‍ യാതൊരു വിധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ വർഷം കനേഡിയൻ പാർലമെന്റില്‍ വെച്ച്‌ നിജ്ജാർ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam