കശ്മീരിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

OCTOBER 21, 2024, 6:13 AM

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടും. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് നിര്‍മാണ സൈറ്റിലാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ അന്തിമമല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സിലൂടെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കും സ്വദേശികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

ഗഗന്‍ഗിറിലെ ഗുന്ദ് മേഖലയിലെ തുരങ്കനിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ കരാര്‍. പ്രദേശം ഇപ്പോള്‍ പൊലീസിന്റേയും സുരക്ഷാസേനയുടേയും നിരീക്ഷണത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam