'ഒരാള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം ഒരു വഴികാട്ടിയാകും'; അയോധ്യ കേസില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രാര്‍ഥിച്ചുവെന്ന് ചീഫ് ജസ്റ്റിസ്

OCTOBER 21, 2024, 6:43 AM

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ പ്രശ്‌നപരിഹാരത്തിനായി താന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജന്മനാടായ കന്‍ഹെര്‍സര്‍ ഗ്രാമത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം ഒരു വഴികാട്ടിയാകും. പല കേസുകളിലും പരിഹാരം കണ്ടെത്താനാകാതെ വരും. മൂന്ന് മാസം തന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണ് ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം. അതില്‍ ഒരു പരിഹാരത്തിനായി താന്‍ പ്രാര്‍ഥിച്ചുവെന്ന് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. 2019 നവംബര്‍ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, എസ്.എ നസീര്‍, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചില്‍ ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam