നവംബര്‍ 13ന് കല്‍പാത്തി രഥോത്സവം, പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

OCTOBER 21, 2024, 8:39 AM

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.

കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ടാണ് രാഹുലിൻ്റെ ഈ ആവശ്യം. വിശ്വാസികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിവാശി കാണിക്കരുത്.

തിരഞ്ഞെടുപ്പ് മാറ്റാൻ കമ്മീഷനോട് നിരന്തരം ആവശ്യപ്പെടും. നേരത്തെയുള്ള തിരഞ്ഞെടുപ്പിന് തടസ്സമില്ല. തീയതി മാറ്റാൻ കമ്മീഷനെ സമീപിക്കുമെന്നും രാഹുൽ പറഞ്ഞു.

vachakam
vachakam
vachakam

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് ഷാഫി പറമ്ബില്‍ എം പിയും ആവശ്യപ്പെട്ടിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 13നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam