ന്യൂസീലൻഡിൽ ജോലി ഓഫർ പരസ്യം കണ്ട് ചാടിവീണു!  യുവാവിന് 42 ലക്ഷം നഷ്ടം

OCTOBER 21, 2024, 7:22 AM

 തിരുവനന്തപുരം:  ന്യൂസീലൻഡിൽ ജോലി വാഗ്ദാനം ചെയ്ത ഓൺലൈൻ പരസ്യത്തിൽ കുടുങ്ങി  യുവാവിന് 42 ലക്ഷം നഷ്ടമായി. വലിയതുറ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. 

 ന്യൂസീലൻഡിലെ കമ്പനിയിലേക്ക് വെയർഹൗസ് മാനേജരുടെ തസ്തികയിലേക്കാണ് ഓൺലൈനിൽ പരസ്യം കണ്ട് അപേക്ഷിച്ചത്.   കമ്പനി പ്രതിനിധികളെന്ന പേരിൽ വിദേശ പൗരൻമാർ യുവാവിനെ വിഡിയോ കോൾ വഴി ഇന്റർവ്യൂ നടത്തി. 

പിറ്റേന്ന് തന്നെ വീസ ശരിയാണെന്ന് അറിയിക്കുകയും എംബസിയുടെ വ്യാജ ഓഫർലെറ്റർ ഇമെയിൽ ചെയ്യുകയും ചെയ്തു. ഓരോ ഘട്ടത്തിലും 3 ലക്ഷം വീതം നൽകണമെന്നുമായിരുന്നു നിർദേശം. ഇത്തരത്തിൽ ഒരു മാസം കൊണ്ടാണ് പല രേഖകളും കൈമാറുന്നതിനൊപ്പം 42 ലക്ഷവും കൈമാറിയത്.  സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു.

vachakam
vachakam
vachakam

 ഇതിനിടയിൽ സംശയം തോന്നിയ യുവാവ് നോർക്കയിലെത്തി തിരക്കിയെങ്കിലും ന്യൂസീലൻഡിൽ ഇതേപേരിൽ കമ്പനിയുണ്ടെന്ന മറുപടി ലഭിച്ചു. പക്ഷേ ബാക്കി നടപടികളെക്കുറിച്ച് നോർക്കയ്ക്കും അറിവുണ്ടായിരുന്നില്ലെന്നു യുവാവ് പറയുന്നു.

 തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പണം മുഴുവൻ കർണാടകയിലെ 10 എടിഎമ്മുകളിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam