ആക്രമണം ഉണ്ടായേക്കാം; നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഗുർപത്വന്ത് സിങ് പന്നുന്‍

OCTOBER 21, 2024, 2:21 PM

നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഖലിസ്ഥാന്‍വാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുന്‍.

സിഖ് ജനതയ്ക്കാണ് പന്നുന്‍ മുന്നറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ട്. സിഖ് വംശഹത്യയുടെ 40-ാം വാർഷികമായതിനാൽ എയർ ഇന്ത്യ വിമാനങ്ങളിൽ ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുണ്ടെന്നും യാത്രക്കാർ യാത്രകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗുർപത്വന്ത് സിങ് പന്നുന്‍ തിങ്കളാഴ്ചയാണ് രംഗത്തെത്തിയത്.

vachakam
vachakam
vachakam

ഏതെങ്കിലും ഒരു എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം നടത്തുമെന്നും ഗുർപത്വന്ത് സിങ് പന്നുന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാന മുന്നറിയിപ്പുമായി പന്നുന്‍ രംഗത്തെത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam