ഡാളസ്സിൽ ഡ്രൈവറെ വെടിവെച്ച് കൊലപെടുത്തി ട്രക്ക് മോഷ്ടിച്ച 2 പേർ അറസ്റ്റിൽ

OCTOBER 19, 2024, 3:08 PM

റോക്ക്‌വാൾ(ഡാളസ് ): 34കാരനായ ജീൻ കാർലോസ് ഇറാഹെറ്റയെ വ്യാഴാഴ്ച രാവിലെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പുലർച്ചെ 1 മണിക്ക് ശേഷം സമ്മർ ലീ ഡ്രൈവിലെ ഒരു ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് സ്ഥലത്തായിരുന്നു സംഭവം. തുടർന്ന്  റോക്ക്‌വാൾ പോലീസ് സംഭവസ്ഥലത്തെത്തി.

ഉദ്യോഗസ്ഥരും ഇ.എം.എസും ഇറാഹെറ്റ വെടിയേറ്റ് മരിച്ചതായും അദ്ദേഹത്തിന്റെ ട്രക്ക് മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. ഇയാളെ ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

vachakam
vachakam
vachakam

അന്നു രാവിലെ, ഇരാഹെറ്റയുടെ പിക്കപ്പ് അടുത്തുള്ള ഒരു നഗരത്തിൽ കാണുകയും വെടിവയ്പ്പിലും മോഷണത്തിലും സംശയിക്കപ്പെടുന്ന ആളിലേക്ക് അന്വേഷകർ എത്തിച്ചേർന്നു. പോലീസ് പറയുന്നതനുസരിച്ച് അടുത്തുള്ള ഒരു കൗണ്ടിയിൽ നിന്ന് പിക്കപ്പ് കണ്ടെത്തി, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു.

റോക്ക്‌വാൾ കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് 32കാരനായ അബിഗെയ്ൽ ചാപ്പാറോയും 29 കാരിയായ ടെറി ലാസിയും കഴിയുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam