പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമെന്ത്? 

OCTOBER 21, 2024, 7:11 AM

 പാലക്കാട്: കോൺ​ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

സീറ്റില്ലാത്തതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ പി സരിനെ വളരെപ്പെട്ടെന്ന് തന്നെയാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ   വോട്ടർമാർക്ക് ചിഹ്നം പരിചയപ്പെടുത്താനാകാത്ത അവസ്ഥയിലാണ് പാലക്കാട് മണ്ഡലത്തിലെ ഇടതുപ്രവ‍ർത്തകർ.

എൽഡിഎഫ് പോസ്റ്ററുകളിൽ പി. സരിന്റെ ചിരിച്ച മുഖം മാത്രം! പക്ഷേ സരിനായി ഏത് ചിഹ്നത്തിൽ ആളുകൾ കുത്തണം അതിലെങ്ങും പറയുന്നില്ല. 

vachakam
vachakam
vachakam

കോൺഗ്രസ് വിട്ടെത്തിയ പി. സരിൻ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിനാലാണ് കാത്തിരിപ്പ്. നാമനിർദേശപത്രികാ സമർപ്പണ നടപടികൾക്ക് ശേഷമാകും സ്വതന്ത്ര സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കുക. 

രണ്ടാംഘട്ട പ്രചാരണത്തിന് ഇറങ്ങുമ്പോൾ ചിഹ്നം കൂടി ജനങ്ങളെ പരിചയപ്പെടുത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam