മുൻകാലങ്ങളിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരേ നടത്തിയ വിമർശനങ്ങളിൽ മാപ്പു പറഞ്ഞ് പി.സരിൻ

OCTOBER 19, 2024, 1:03 PM

പാലക്കാട്:  ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരേ മുൻകാലങ്ങളിൽ നടത്തിയ വിമർശനങ്ങളിൽ മാപ്പു പറഞ്ഞ് പാലക്കാട്ടെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി പി.സരിൻ.  

തന്നോടുണ്ടായിരുന്ന വിദ്വേഷത്തിന് പടിപടിയായി കുറവുണ്ടാകണമെന്ന് ആത്മാർഥമായ അപേക്ഷിക്കുന്നതായും സരിൻ പാർട്ടിപ്രവർത്തകരോടായി പറഞ്ഞു. 

സരിന്റെ വാക്കുകൾ ഇങ്ങനെ

vachakam
vachakam
vachakam

''രണ്ട് വ്യത്യസ്ത ചേരിയിൽ നിന്നുകൊണ്ട് നമ്മൾ പോരാടുന്ന സമയത്ത് ശരി എന്നു തോന്നുന്ന പക്ഷം സ്ഥാപിക്കുന്നതിനു വേണ്ടി ഞാൻ എന്റെ വഴിയും നിങ്ങൾ അന്ന് വേറെ വഴിയും സ്വീകരിച്ചു. നമ്മൾ ഇന്ന് ഒന്നാണ്. എന്റെ വഴിയിൽ ബോധ്യങ്ങൾ എനിക്ക് ഉള്ളിടത്തോളം, ആ ബോധ്യങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നന്നണിയുടെ മുന്നിലേക്ക് ഞാൻ വെച്ചപ്പോൾ അത് സ്വീകരിച്ചിടത്തോളം, ഇതുവരെയും അതിൽ പിഴവുകൾ പറ്റിയിട്ടില്ല.പിഴവുകളില്ലാതെ മുന്നോട്ട് പോകേണ്ടതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.''  

 രാഹുൽ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പരസ്യമായി കോൺഗ്രസുമായി ഇടഞ്ഞാണ് സരൻ എൽ.ഡി.എഫ്. പാളയത്തിലെത്തുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam