കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്; മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയേക്കും

OCTOBER 21, 2024, 6:27 AM

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം നല്‍കും. ഇതിനായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകമ്മിറ്റി യോഗം ചേരും. മഹാരാഷ്ട്രയിലെ 228 മണ്ഡലങ്ങളിലേക്ക് നവംബര്‍ 23-ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്ഥാനാര്‍ഥിപ്പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കായി എ.ഐ.സി.സി ആസ്ഥാനത്ത് ഞായറാഴ്ച യോഗം ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വട്ടേറ്റിവര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ധാരണയായ സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും.

മഹാരാഷ്ട്രയില്‍ എന്‍.സി.പി.(ശരദപവാര്‍ വിഭാഗം)ശിവസേന(ഉദ്ധവ് വിഭാഗം) എന്നിവര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 228 സീറ്റില്‍ 200 എണ്ണത്തില്‍ ധാരണയായതായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് 120 സീറ്റ് ആവശ്യപ്പെട്ടതായാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് സഖ്യത്തില്‍ തര്‍ക്കമുണ്ട്. സഖ്യത്തിന്റെ ഭാഗമായ സമാജ് വാദി പാര്‍ട്ടി 12 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam