യുഎസ്പിഎസുമായി മെയില്‍ കാരിയര്‍മാര്‍ താല്‍ക്കാലിക കരാറില്‍

OCTOBER 19, 2024, 11:04 PM

ന്യൂയോര്‍ക്ക്: ഏകദേശം 200,000 മെയില്‍ കാരിയര്‍മാര്‍ യു.എസ് തപാല്‍ സേവനവുമായി ഒരു താല്‍ക്കാലിക കരാറില്‍ എത്തി. പുതിയ കരാര്‍ 2026 നവംബര്‍ വരെയാണ്. വെള്ളിയാഴ്ച പ്രഖ്യാപിച്ച കരാറിനെ യൂണിയനും പോസ്റ്റല്‍ സര്‍വീസും സ്വാഗതം ചെയ്തു.

തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുകയും തങ്ങളുടെ അംഗങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്ന ഒരു കരാറിലാണ് തങ്ങള്‍ എത്തിയത്,' നാഷണല്‍ അസോസിയേഷന്‍ ഓഫ് ലെറ്റര്‍ കാരിയറുകളുടെ പ്രസിഡന്റ് ബ്രയാന്‍ റെന്‍ഫ്രോ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തപാല്‍ സേവനത്തിനും അമേരിക്കന്‍ ജനതയ്ക്കും അംഗങ്ങളുടെ സംഭാവനകള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും വ്യ്ക്തമാക്കി.

മറ്റ് നേട്ടങ്ങള്‍ക്കപ്പം കരാര്‍ ശമ്പളം വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴിലാളികള്‍ക്ക് ആ നിലയിലെത്താന്‍ എടുക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് റെന്‍ഫ്രോ പറഞ്ഞു. പ്രവര്‍ത്തനങ്ങളെ നവീകരിക്കുന്നതിനും മാറുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടുത്തുന്നതിനുമുള്ള 10 വര്‍ഷത്തെ 'ഡെലിവറിങ് ഫോര്‍ അമേരിക്ക' ദൗത്യത്തെ കരാര്‍ പിന്തുണച്ചതായി പോസ്റ്റല്‍ സര്‍വീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam