പരിശീലന പറക്കലിനിടെ തകര്‍ന്ന യുഎസ് നേവി ജെറ്റിലെ ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

OCTOBER 21, 2024, 5:58 AM

 വാഷിംഗ്ടണ്‍: മൗണ്ട് റെയ്നിയറിന് സമീപം പരിശീലന പറക്കലിനിടെ തകര്‍ന്ന യുഎസ് നേവി ജെറ്റിലെ രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാവികസേന അറിയിച്ചു. രണ്ട് പ്രിയപ്പെട്ട സാപ്പര്‍മാരുടെ നഷ്ടം ഞങ്ങള്‍ പങ്കിടുന്നത് കനത്ത ഹൃദയവേദനയോടെയാണ്. ഏവിയേറ്റേഴ്സ് ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രന്റെ കമാന്‍ഡിംഗ് ഓഫീസര്‍ തിമോത്തി വാര്‍ബര്‍ട്ടണ്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇപ്പോള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്ന അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുക എന്നതാണ്. മരിച്ചവരുടെ മൃതദേഹം വീണ്ടെടുക്കുന്നതിന് നടന്നുകൊണ്ടിരിക്കുന്ന ടീം വര്‍ക്കിന് നന്ദിയുണ്ടെന്നും പത്രകുറിപ്പില്‍ പറഞ്ഞു.

EA-18G ഗ്രൗളര്‍ ജെറ്റ് വിമാനം ചൊവ്വാഴ്ചയാണ് പരിശീലന പറക്കലിനിടെ രണ്ട് ജീവനക്കാരുമായി തകര്‍ന്നു വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് തകര്‍ന്ന ജെറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വര്‍ഷം മുഴുവനും മഞ്ഞുപാളികളിലും ഹിമാനികള്‍ക്കിടയിലും പൊതിഞ്ഞ സജീവമായ അഗ്‌നിപര്‍വ്വതമായ മൗണ്ട് റെയ്നിയറിന് സമീപമാണ് തിരച്ചില്‍ നടന്നത്. വടക്കുപടിഞ്ഞാറന്‍ വാഷിംഗ്ടണിലെ വിഡ്ബെ ദ്വീപിലെ നേവല്‍ എയര്‍ സ്റ്റേഷനിലായിരുന്നു ജെറ്റ്.

അപകടകാരണം എന്താണെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. നാവികസേനയിലെ ഏറ്റവും പഴക്കം ചെന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്‌ക്വാഡ്രണ്‍ എന്ന ബഹുമതിയുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രണ്‍ 130ന്റെ ഭാഗമാണ് തകര്‍ന്ന ജെറ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam