ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും ജപമാല സമർപ്പണത്തിനും ഒക്ടോബർ 22 ചൊവ്വാഴ്ച തുടക്കമാകും.
അന്നേദിവസം മുതൽ എല്ലാ ദിവസവും രാവിലെ 8നും വൈകിട്ട് 6.30നും ജപമാലയും വി.കുർബ്ബാനയും, നൊവേനയും ഭക്തിസാന്ദ്രമായി ഉണ്ടായിരിക്കുന്നതാണ്. വിവിധ ഭക്തസംഘടനകളുടേയും, സൺഡേ സ്കൂളിന്റേയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലാണ് ജപമാല ചൊല്ലുക.
സമാപന ദിവസമായ ഒക്ടോബർ 31 വ്യാഴം വൈകിട്ട് 6.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയും, പ്രദക്ഷിണവും, വി.കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
പത്തു ദിവസം നീണ്ടുനിൽക്കുന്ന അനുഗ്രഹദായകമായ ഈ തിരുനാളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. തോമസ് മുളവനാൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്