സഹപ്രവര്‍ത്തക്കൊപ്പം വേട്ടയന്‍റെ വിജയം ആഘോഷിച്ച്‌ രജനികാന്ത്

OCTOBER 16, 2024, 11:14 AM

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ പുതിയ ചിത്രമാണ് വേട്ടയൻ. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്.

സഹപ്രവർത്തകർക്കൊപ്പം വേട്ടയൻ്റെ വിജയം ആഘോഷിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. സംഗീത സംവിധായകൻ അനിരുദ്ധ്, സംവിധായകൻ ടിജെ ജ്ഞാനവേല്‍, ചിത്രത്തിൻ്റ നിർമാതാക്കള്‍ എന്നിവർക്കൊപ്പമാണ്‌ രജനികാന്ത് വിജയം ആഘോഷിച്ചത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ചെന്നെെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിനെ കുറച്ചുദിവസങ്ങള്‍ മുൻപാണ് ആശുപത്രി വിട്ടത്.

vachakam
vachakam
vachakam

അഞ്ചുദിവസം കൊണ്ട് 240 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന്‍റെ ആഗോളതല കളക്ഷന്‍. കേരളത്തിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.13 കോടിക്കും മുകളിലാണ് ചിത്രമിതുവരെ കേരളത്തില്‍ നിന്ന് നേടിയത്. ഇതോടെ വിജയ് ചിത്രമായ ദി ഗോട്ട് നേടിയ കേരള കളക്ഷനെ വേട്ടയ്യൻ മറികടന്നു.

ചിത്രത്തിലെ രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയൻ' ചർച്ച ചെയ്യുന്നത്.

ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറില്‍ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam