ഹിറ്റ് സംവിധായകനൊപ്പം  ബാലയ്യ വീണ്ടുമെത്തുന്നു

OCTOBER 16, 2024, 10:49 AM

 അടുത്തിടെ തന്നെ തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയുടേതായി   100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. സീക്വല്‍ എന്നത് ട്രെന്‍ഡ് ആയിരിക്കുന്ന കാലത്ത് ബാലയ്യയും ഒരു രണ്ടാം ഭാഗവുമായി എത്താന്‍ ഒരുങ്ങുകയാണ്. 

കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ അഖണ്ഡയുടെ സീക്വല്‍ ആണ് അത്. ബോയപതി ശ്രീനു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ പേര് അഖണ്ഡ 2 എന്ന് തന്നെയാണ്. 

സിംഹ, ലെജൻഡ്, അഖണ്ഡ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നന്ദമൂരി ബാലകൃഷ്ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്ന ചിത്രമാണിത്.

vachakam
vachakam
vachakam

ചിത്രം നിർമ്മിക്കുന്നത് 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ആദ്യ പാൻ ഇന്ത്യ ചിത്രവുമാണിത്.

താണ്ഡവം ടാഗ് ലൈനാണ് ചിത്രത്തിന്‍റെ പേരിനൊപ്പം ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്. പശ്‌ചാത്തലത്തിൽ ഹിമാലയവും ഉണ്ട്.  ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ഏറ്റവും ചെലവേറിയ ചിത്രമായ അഖണ്ഡ 2 രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam