ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ചിത്രം 'മഹാകാളി' പോസ്റ്റർ പുറത്ത് 

OCTOBER 10, 2024, 7:44 PM

 ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ചിത്രവുമായി സംവിധായകൻ  പ്രശാന്ത്. 'മഹാകാളി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി.

 'ഹനുമാൻ' എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ സംവിധായകനാണ് പ്രശാന്ത് വർമ്മ.മാർട്ടിൻ ലൂഥർ കിംഗിലൂടെ പ്രശസ്തയായ പൂജ അപർണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ചിത്രം, കാളി ദേവിയുടെ കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

 ആർകെഡി സ്റ്റുഡിയോസിൻ്റെ ബാനറിൽ റിവാസ് രമേഷ് ദുഗ്ഗലാണ് നിർമ്മിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ആർഎക്‌സ് 100 ഫെയിം സ്മരൺ സായ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ഈ വർഷം ആദ്യം തീയേറ്ററുകളിലെത്തിയ പാൻ-ഇന്ത്യ സൂപ്പർഹീറോ ചിത്രം ഹനുമാൻ ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ഇന്ത്യയിൽ 210 കോടിയും വിദേശത്ത് 55 കോടിയും നേടിയ ഹനുമാൻ ആഗോളതലത്തിൽ 265 കോടി രൂപ കളക്ഷൻ നേടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam