ലിയോനാർഡോ ഡികാപ്രിയോയുടെ അടുത്ത ചിത്രം ആരാധകർക്കിടയിൽ ചർച്ചയാവുന്നു; കാരണം ഇതാണ് 

OCTOBER 16, 2024, 10:45 AM

ലിയോനാർഡോ ഡികാപ്രിയോ ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ലിയനാർഡോ ഡികാപ്രിയോയുടെ അടുത്ത വേഷം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തലക്കെട്ട് ദി ബാറ്റിൽ ഓഫ് ബക്തൻ ക്രോസ് എന്നാണ്. ഈ സിനിമ ഇതിനകം തന്നെ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

ബൂഗി നൈറ്റ്‌സ് പോലുള്ള മാസ്റ്റർപീസുകൾക്ക് പേരുകേട്ട പോൾ തോമസ് ആൻഡേഴ്സൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  കൗതുകമുണർത്തുന്ന ഒരു കഥയുടെ മനോഹരമായ ഒരു യാത്ര ആയിരിക്കും ചിത്രം എന്നാണ് പുറത്തു വരുന്ന വിവരം.

ഡികാപ്രിയോ സോയ്‌ഡ് വീലർ എന്ന മുൻ ഹിപ്പിയുടെ വേഷത്തിലേക്ക് ആണ് ചുവടുവയ്ക്കുന്നത്. 2024 ജനുവരിയിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

vachakam
vachakam
vachakam

കാലിഫോർണിയയിലെ ഹംബോൾട്ട് കൗണ്ടിയുടെ, പ്രത്യേകിച്ച് അർക്കാറ്റ, കട്ടൻ, യുറീക്ക എന്നിവയുടെ ദൃശ്യഭംഗി പകർത്തുന്ന രീതിയിൽ ആണ് ലൊക്കേഷനുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. തുടക്കത്തിൽ 115 മില്യൺ ഡോളറായിരുന്നു ബജറ്റ് എങ്കിലും  വൈകാതെ ആ സംഖ്യ 140 മില്യൺ ഡോളറിനും 175 മില്യൺ ഡോളറിനും ഇടയിലാക്കി എന്നാണ് ലഭിക്കുന്ന വിവരം. 

റെജീന ഹാൾ, അലാന ഹെയിം, ടെയാന ടെയ്‌ലർ, ബെനിസിയോ ഡെൽ ടോറോ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആവതരിപ്പിക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam