വിവാദങ്ങൾക്ക് വിട ! സിനിമയിൽ സജീവമായി ബെൻ അഫ്ലെക്ക്

OCTOBER 16, 2024, 10:42 AM

ജെന്നിഫർ ലോപ്പസുമായുള്ള വിവാഹമോചന നടപടികൾക്ക് പിന്നാലെ സിനിമയിൽ സജീവമായി ബെൻ അഫ്ലെക്ക്. ദീർഘകാല സുഹൃത്തും സഹപ്രവർത്തകയുമായ മാറ്റ് ഡാമണുമായി നിർമ്മാണ കമ്പനിയായ ആർട്ടിസ്റ്റ് ഇക്വിറ്റിയിലൂടെ  നിരവധി പ്രോജക്ടുകളിൽ അഫ്ലെക്ക് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

ഒക്‌ടോബർ 9-നാണു ഒരു സിനിമയുടെ സെറ്റിൽ അദ്ദേഹത്തെ  അവസാനമായി കാണപ്പെട്ടത്.  2016-ൽ പുറത്തിറങ്ങിയ തൻ്റെ ആക്ഷൻ ചിത്രമായ ദി അക്കൗണ്ടൻ്റിൻ്റെ അടുത്ത ഭാഗത്തിൻ്റെ ചിത്രീകരണം ഈ വർഷം ആദ്യം പൂർത്തിയാക്കിയിരുന്നു. അതോടൊപ്പം നടനെന്ന നിലയിൽ RIP ഉൾപ്പെടെ വരാനിരിക്കുന്ന രണ്ട് സിനിമകളിൽ അദ്ദേഹം അഭിനയിക്കുന്നുണ്ട്. 2023-ൽ പുറത്തിറങ്ങിയ എയർ എന്ന ചിത്രത്തിലാണ് അഫ്ലെക്ക് അവസാനമായി സംവിധാനം ചെയ്തത്

ജെന്നിഫർ ലോപ്പസ് ബെൻ അഫ്ലെക്കിൽ നിന്ന് അഗസ്തിലാണ് വിവാഹമോചനം ഫയല്‍ ചെയ്തത്. പോപ്പ് ഗായികയും അഭിനേത്രിയുമായ ലോപ്പസിൻ്റെ (55) നാല് ഒസ്കാര്‍ അവര്‍ഡുകള്‍ നേടിയ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്‌ലെക്കിൻ്റെയും (52) രണ്ടാമത്തെ വിവാഹവുമായിരുന്നു ഇത്. 2002-ൽ ഗിഗ്ലി എന്ന ചലച്ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഡേറ്റിംഗ് ആരംഭിക്കുകയും വിവാഹനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

2022 ജൂലൈയിൽ ലാസ് വെഗാസിൽ വെച്ച് ഇരുവരും വിവാഹിതരായി. അഫ്‌ലെക്കിന്‍റെ ജോർജിയയിലെ ആഡംബര വസതിയിൽ വെച്ചായിരുന്നു ആഘോഷം. കഴിഞ്ഞ വർഷം ലോസ് ഏഞ്ചൽസിൽ ഇരുവരും ചേർന്ന് 60 മില്യൺ ഡോളറിൻ്റെ വീട് വാങ്ങിയെന്നും റിപോർട്ടുകൾ വന്നിരുന്നു. 

എന്നാൽ കഴിഞ്ഞമാസം ലോപ്പസ് തന്‍റെ 55-ാം ജന്മദിനം ഭർത്താവില്ലാതെ ആഘോഷിച്ചത് ആരാധകർക്കിടയിൽ സംശയങ്ങൾ സൃഷ്‌ടിച്ചു. ഇതിനിടയിൽ അഫ്‌ലെക്ക് ഒരു ആഡംബര ബാച്ചിലർ പാഡിലേക്ക് മാറിയതും അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. ഇതിനിടയിലാണ് ഇരുവരും വേർപിരിഞ്ഞെന്ന  റിപോർട്ടുകൾ പുറത്ത് വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam