മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ കൃഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത്. മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഡിറ്റക്റ്റീവ് റോളിലായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും സൂചനയുണ്ട്.
കൊച്ചി, മേഘാലയ, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 മാര്‍ച്ച്, ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് മണിയന്‍പിള്ള രാജു ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
കൃഷാന്ദ് നിലവില്‍ സംഭവവിവരണം നാലര സംഘം (ദി ക്രോണികിള്‍സ് ഓഫ് 4.5 ഗാങ്) എന്ന സീരീസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന വെബ് സീരീസാണിത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിന് വേണ്ടി ഒരുക്കുന്ന സീരീസാണിത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് നടക്കുന്ന ഒരു ഗാങ്സ്റ്റര്‍ ഡ്രാമഡിയാണ് സീരീസ്.
സഞ്ജു ശിവറാം, ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ, വിഷ്ണു അഗസ്ത്യ, ഹക്കീം ഷാജഹാന്‍, ശാന്തി ബാലകൃഷ്ണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ് എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസാണ് സീരീസ് നിര്‍മിക്കുന്നത്. 2024 ജനുവരിയില്‍ സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്