സംവിധാനം ആര്‍.ജെ. ബാലാജി; സൂര്യയുടെ 45-ാം ചിത്രം ഒരുങ്ങുന്നു

OCTOBER 16, 2024, 11:57 AM

സൂര്യയുടെ നാല്‍പ്പത്തി അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എല്‍.കെ.ജി., മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എല്‍.കെ.ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം.

കലാമൂല്യമുള്ള ചിത്രങ്ങളുടെ നിമ്മാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമ്മാണം നിർവഹിക്കുന്നത്.

ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ര്‍, കൈതി, സുല്‍ത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ ചിത്രങ്ങള്‍ നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് തങ്ങളുടെ ഏറ്റവും വലിയ ചിത്രമായ 'സൂര്യ 45' പൂജാ ചടങ്ങോടെ ആരംഭിച്ചു.

vachakam
vachakam
vachakam

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പ്രൊഡക്ഷൻ ഹൗസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്.ആർ.ജെ. ബാലാജി ഇപ്പോള്‍ സൂര്യ 45 ന്റെ പ്രീ-പ്രൊഡക്ഷൻ തിരക്കിലാണ്. ഒരു വർഷത്തിലേറെയായി ഈ തിരക്കഥയുടെ നിർമ്മാണത്തിലും പക്കാ എന്റെർറ്റൈനെർ ആയ സൂര്യ 45ന്റെ ലൊക്കേഷനുകള്‍ നിശ്ചയിക്കാനുമുള്ള യാത്രയിലായിരുന്നു അവർ.

സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് സൂര്യ 45ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാനും സൂര്യയും മുമ്ബ് സില്ലിന്റ്ട്ര്‍ ഒരു കാതല്‍, ആയുധ എഴുത്ത്, '24' തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളില്‍ ഒരുമിച്ച്‌ പ്രവർത്തിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam